Skip to main content

Posts

Thought for the day.

 

Bishop Mar Raphael Thattil (Born on 21 Apr 1956) Bishop of Shamshabad. 🙏🏻

എനിക്ക്‌ ഇഷ്‌ടപ്പെട്ട ഇടയന്‍മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്‌ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും. *ജറെമിയാ 3 : 15* സ്നേഹവും ബഹുമാനവും നിറഞ്ഞ തട്ടിൽ പിതാവിന്, ജന്മദിനത്തിന്റെ (21 ഏപ്രിൽ) പ്രാർത്ഥനാമംഗളങ്ങൾ സ്നേഹപൂർവം നേരുന്നു. 🙏🏻

.

മൗനം

എന്റെ മൗനം നിശ്ശബ്ദമല്ല വാചലമാണ്. അതിന്റെ ഒച്ചയിൽ ഞാൻ മൂകനാണ്. നിന്റെ വാക്കുകൾക്കോരോന്നിനും പ്രത്യുത്തരമില്ല. എന്തെന്നാൽ അവയ്ക്കു അർത്ഥമുണ്ടാകില്ല. വിശദീകരിച്ചു, വെളിപ്പെടുത്തി പുണ്യാളനാകേണ്ട..... എനിക്ക് പുണ്യാളനാകേണ്ട. പാപത്തിയന്റെ ഭാരം എന്നിൽ നിറയട്ടെ. കോപത്തിൻ അഗ്നി എന്നിൽ തെളിയട്ടെ. ശിക്ഷതൻ ശാപം എന്നിൽ നുരയട്ടെ. മരണത്തിൻ സൗന്ദര്യം ഞാൻ നുകരട്ടെ. ഇനിയെന്നും നുകരട്ടെ. പാതാള പാശത്താൽ മുറുകുന്നു ദേഹം. തീരാത്ത വ്യഥയാൽ ഉരുകുന്നു ഉള്ളം. അറിയാത്ത തെറ്റിനു ഇതുതാനോ ശിക്ഷ. അറിയുന്ന ശരികൾക്ക്‌ എവിടെന്നാ രക്ഷ. എവിടുണ്ട് രക്ഷ.

വിട

അകാലത്തിൽ പൊലിഞ്ഞ കലാകാരൻ. അടുത്ത് അറിയാവുന്ന ആർക്കും വേദന ഉളവാക്കുന്ന വിയോഗം. നല്ല പച്ചയായ മനുഷ്യൻ. അതിലുപരി ദൈവം കനിഞ്ഞു നൽകിയ സർഗവാസന. തന്റെ തൂലികയിൽ പിറന്ന ചെറു വരകളാകട്ടെ, ബ്രഷിൽ പരന്ന വർണ ചിത്രങ്ങൾ ആകട്ടെ, കരങ്ങൾ മെനയുന്ന ശില്പങ്ങൾ ആകട്ടെ, എല്ലാം ഒരു നവ്യ അനുഭൂതി പകർത്താൻ നേമം മഹേഷിന് ഒരു ദിവ്യ അനുഗ്രഹം ഉണ്ടായിരുന്നു. അത് പോലെ തന്നെ ആയിരുന്നു മൂപ്പരുടെ സംഗീത ഭ്രാന്തും. ആ ഭ്രാന്തിന്റെ വൈവിധ്യം അടുത്ത് അറിയാവുന്നവര്‍ക്ക് ചങ്ങാതിയുടെ വേറെ ലെവൽ ഇഷ്ടം എന്ന് പറയാനേ പറ്റൂ. വാക്കുകൾ പോലും വിറ കൊണ്ടു നിൽക്കുന്നു. മനസ്സ് പറയുന്നത് ഹൃദയം മനസ്സിലാക്കാതെയും എഴുതാൻ ശ്രമിക്കുന്നത് വാക്യങ്ങൾ ആകാതെയും വിങ്ങി നിൽക്കുന്നു. വിട, പ്രിയ സുഹൃത്തേ..... ബാക്കി വച്ചു നീ കടന്നു പോകുമ്പോൾ അപൂർണമായി അവശേഷിച്ച കലാശേഷിപ്പുകൾ കാലത്തിന്റെ യവനികയിൽ മറഞ്ഞു നിൽക്കും. പച്ചയായ മനുഷ്യനും, സത്യമായ സ്നേഹിതനും, നന്മയുടെ കൂട്ടുകാരനും, പ്രിയപ്പെട്ട സഖാവിനും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടു......ബാഷ്പാധാരയോടെ..... 🙏 https://www.mathrubhumi.com/movies-music/news/jellikkettu-movie-poster-designer-r-mahesh-passe...

World Water Day

Today is March 22, 2019. World Water Day. Save Water. Save Planet. Save our Future. Courtesy: unicef

Diocese of Shamshabad

The diocese of Shamshabad was erected on 10th October 2017 by His Holiness Pope Francis. The new diocese was inagurated on 7th January 2018. Pope appointed Mar Raphael Thattil as the first bishop of Shamshabad. It is the largest diocese in India. Diocese of Shamshabad shares its boundary with 75 dioceses. The eparchy is dedicated to St. Thomas, the apostle and its co patron is St. John Paul II. Shamshabad diocese covers 23 states and 4 union territoires including 2 islands. The territory of the new eparchy is vast: it includes the entire country of India not already included in existing eparchies. The pastoral life of the territory is already quite organised thanks in particular to the ministry of the aspotolic visitor, Msgr. Raphael Thattil, now the first bishop of Shamshabad. The Syro-Malabar communities are formed in their own traditions, especially with regard to the liturgy and catechesis. There are 88 priests working, both eparchial and religious. The see of Shamshab...

കഥയല്ലിത് ജീവിതം....പ്രാർത്ഥനയാണ്.

ഒരർത്ഥത്തിൽ നമ്മുടെ ജീവിതം ഒരു മഹാഭാഗ്യം ആണ്. ഒരത്ഭുതമാണ്. നമ്മുടെ മാതാപിതാക്കൾ, അവരുടെ കുടുംബശാഖകൾ, ആവരുടെ ജീവിത സാഹചര്യം, വിശ്വാസസംഹിതകൾ, കാഴ്ചപ്പാടുകൾ, ഗ്രാമം, നഗരം, രാജ്യം....തുടങ്ങി പല കാര്യങ്ങളും നാം ജനിക്കും മുമ്പേ നമുക്കായി ഒരുക്കി വച്ചിരിക്കുന്നു. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. മത്തായി 10 : 30 ഈ തിരുവെഴുത്തു വായിച്ചാൽ നമുക്കു മനസ്സിലാകും..... എല്ലാം നാം ചിന്തിക്കുന്നതിനപ്പുറമാണ് എന്ന്. നമ്മുടെ എല്ലാ കാര്യങ്ങളും നമുക്ക് മുമ്പേതന്നെ ഒരുക്കി വച്ചിരിക്കുന്നു. നാം നാം ആകുന്നതിലേക്കു വന്നു പതിക്കുകയാണ് ചെയ്യുന്നത്. ആധുനിക ലോകത്തിന്റെ ഭാഷയിൽ ജീൻ, ഡി എൻ എ എന്നൊക്കെ നാം മനസ്സിലാക്കും.... എങ്കിലും അതൊക്കെ ഇങ്ങനെ ഒക്കെ സംഭവിക്കുന്നു എന്ന സത്യം തെളിഞ്ഞു വരുമ്പോൾ അതിശയിക്കാതെ തരമില്ല. അപ്പോൾ നമുക്ക് ഈ കിട്ടിയ ജീവിതം നമ്മുടെ അവകാശമല്ല. ഒരു ദാനമല്ലേ. അങ്ങനെ നിരൂപിക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ മതം. നമുക്ക് ഒരു അവകാശവും ഇല്ലാത്ത ദാനധർമ്മത്തിൽ നാം എത്രത്തോളം അനാവശ്യ അധികാരമാണ് നേടിയെടുക്കുന്നത്. ആരാണ് നമ്മെ നാമാക്കുന്നത്? അവരോടു നമുക്ക് കടപ്പാടില്ലേ? അ...

മണിചേട്ടന് പ്രണാമം

വാക്കുകളാൽ ഒതുക്കാവുന്ന വികാരമല്ല മ്മ്‌ടെ മണിചേട്ടൻ. ഒരിക്കൽ പോലും കണ്ടിട്ടില്ല എങ്കിലും വളരെ അടുപ്പമുള്ള ഒരാൾ എന്ന തോന്നലാണ് മണിചേട്ടന്റെ പടമോ പാട്ടൊ കേൾക്കുമ്പോൾ തോന്നുക. ആകാശമണ്ഡലത്തിലെ താരകശോഭയിൽ നിറഞ്ഞു നിന്നെങ്കിലും സൂര്യശോഭയിൽ പോലും തെളിഞ്ഞു കത്തിയെങ്കിലും മണിചേട്ടൻ ഒരു സാധാരണ ചാലക്കുടിക്കാരൻ മാത്രമല്ല സാധാരണ മലയാളി തന്നെയായിരുന്നു. ആത്മാവിന് ശാന്തി നേരുന്നു. പ്രണാമം.

Sleepless Thoughts

It's all about what you think yourself and what others think about you. It's really nothing about what others think about you but only what you think what others think about you. So why wasting time by thinking what is not concerned about you and others. I am just a drop in the universe. Negligible. Nothing else. What should I think about me, first of all. What should I think about then? Nothing? No it can't be because my mind or brain, whatever it is, which is always thinking even when I am sleeping is eating my food for my active livelihood. What spirituality can do to me? Am I spiritually inclined? If yes then why it is not controlling the acute process of thinking in my head and feeling in my heart? Who am I, then? How I came to this world of illusion where I fight myself rather than others? So I conclude that there is no one against me or I have a hell lot of souls working against me. Else, I am not strong enough to stand face to face and fight? Might be, because I ...

Green

പ്രഭാതം

ഓരോ പ്രഭാതവും ഓരോ തുടക്കമാണ്. പുതിയ ദിനം. നമുക്കു ഓർക്കാനും മറക്കാനും തുടങ്ങാനും തീർക്കാനും വെറുക്കാനും പൊറുക്കാനും വീണ്ടും മരിക്കാനും ജനിക്കാനും പുതിയ അവസരം. ആചാരം അനാചാരമാകുമ്പോഴും അനാചാരം ആചാരമാകുമ്പോഴും നന്മ തിന്മയെ മാറ്റുമ്പോഴും തിന്മ നന്മയെ മൂടുമ്പോഴും നാമോർക്കുക ഒരിക്കലും മനുഷ്യന് ഒറ്റക്ക് "ജീവിക്കാൻ" പറ്റില്ല എന്നും കഴിഞ്ഞു പോകാം അല്ലെങ്കിൽ ഇവിടെ ആരോ ഉണ്ടായിരുന്നു എന്നു പറയാം. ജീവിതം ജീവിക്കാൻ ഉള്ളതാണ്. നമ്മൾ ജീവിച്ചു തീർക്കണം. ഇവിടെ നിങ്ങൾ സ്ഥലം ഒഴിച്ചിട്ട് പോകാൻ പാടില്ല. ഞാൻ ഞാനാകുന്നത് ഞാൻ ഒറ്റയ്ക്കല്ല. എനിക്ക് ചുറ്റുമുള്ള പ്രപഞ്ച സാന്നിധ്യം കൂടെ ചേർന്നാണ്. അതു ഞാൻ ഉണ്ടാകുന്നതിനു മുൻപേ എന്നെ രൂപപ്പെടുത്തിയവയാണ്. അപ്പോൾ ഞാൻ എന്തിനെ എതിർക്കുന്നുവോ അതു എന്നെ രൂപപ്പെടുത്തിയ പ്രപഞ്ച സാന്നിധ്യമായിക്കൂടാ എന്നില്ലല്ലോ. അപ്പോൾ ഞാൻ എന്നെ തന്നെയല്ലേ വേദനിപ്പിക്കുന്നത്, ഞാൻ അറിയാതെ. ഞാൻ എന്തിനെ സ്നേഹിക്കുന്നുവോ അതു ഞാൻ തന്നെയാണോ? ചിന്തിച്ചാൽ ഒന്നിനും ഒരു അർത്ഥമില്ല. അങ്ങനെയെങ്കിൽ എന്താണ് നാം എതിർക്കേണ്ടത്. എന്തിനു വേണ്ടിയാണ് തർക്കിക്കേണ്ടതു? എന്താണ് നേടേണ്ടത്? എല്ലാം നീയാണ്...

നിമിഷം

പറയാതെ അറിയാതെ നീ മാഞ്ഞു പോയി അറിയാതെ അകലത്തിൽ ഞാനേകനായി നീ പോയ വഴിയിൽ ശോശന്ന പൂത്തോ നീ ചെന്ന നഗരിയിൽ പുതുമഞ്ഞു പെയ്തോ? നീയിന്നീ ഭൂമിയിലൊരു പൂഴിയായി നാളെയാവാനിൽ നീ താരമാകാൻ. ഇടനെഞ്ചു പൊട്ടി ഉരുകുന്നു ഞാനും ഇടറാതെ കരയുന്ന മമസുതാനെയോർത്തും ഓർമ തൻ നോവിൽ ഉറയുന്നു ഞാനും ഇനിയേകനായി ഈ പന്ഥാവിലെന്നും വിട ചൊല്ലും മുൻപേ നീയെന്തേ പോയി സഖി, വിട ചൊല്ലും മുൻപേ നീയെന്തേ പോയി?

Flowers

 Real Artificial

Happiness For Sale, 😃

വിയോഗം

Gandhi Jayanthi

Quote

I have been a seeker and I still am, but I stopped asking the books and the stars. I started listening to the teaching of my Soul. Rumi

നേർക്കാഴ്ച

Soliloquy