Skip to main content

മൗനം

എന്റെ മൗനം നിശ്ശബ്ദമല്ല
വാചലമാണ്.
അതിന്റെ ഒച്ചയിൽ ഞാൻ
മൂകനാണ്.
നിന്റെ വാക്കുകൾക്കോരോന്നിനും
പ്രത്യുത്തരമില്ല.
എന്തെന്നാൽ അവയ്ക്കു
അർത്ഥമുണ്ടാകില്ല.
വിശദീകരിച്ചു, വെളിപ്പെടുത്തി
പുണ്യാളനാകേണ്ട.....
എനിക്ക് പുണ്യാളനാകേണ്ട.

പാപത്തിയന്റെ ഭാരം എന്നിൽ
നിറയട്ടെ.
കോപത്തിൻ അഗ്നി എന്നിൽ
തെളിയട്ടെ.
ശിക്ഷതൻ ശാപം എന്നിൽ
നുരയട്ടെ.
മരണത്തിൻ സൗന്ദര്യം ഞാൻ
നുകരട്ടെ.
ഇനിയെന്നും നുകരട്ടെ.

പാതാള പാശത്താൽ മുറുകുന്നു
ദേഹം.
തീരാത്ത വ്യഥയാൽ ഉരുകുന്നു
ഉള്ളം.
അറിയാത്ത തെറ്റിനു ഇതുതാനോ
ശിക്ഷ.
അറിയുന്ന ശരികൾക്ക്‌ എവിടെന്നാ
രക്ഷ.
എവിടുണ്ട് രക്ഷ.

Comments

Popular posts from this blog

Bishop Mar Raphael Thattil (Born on 21 Apr 1956) Bishop of Shamshabad. 🙏🏻

എനിക്ക്‌ ഇഷ്‌ടപ്പെട്ട ഇടയന്‍മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്‌ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും. *ജറെമിയാ 3 : 15* സ്നേഹവും ബഹുമാനവും നിറഞ്ഞ തട്ടിൽ പിതാവിന്, ജന്മദിനത്തിന്റെ (21 ഏപ്രിൽ) പ്രാർത്ഥനാമംഗളങ്ങൾ സ്നേഹപൂർവം നേരുന്നു. 🙏🏻

Thought for the day.

 

.