എന്റെ മൗനം നിശ്ശബ്ദമല്ല വാചലമാണ്. അതിന്റെ ഒച്ചയിൽ ഞാൻ മൂകനാണ്. നിന്റെ വാക്കുകൾക്കോരോന്നിനും പ്രത്യുത്തരമില്ല. എന്തെന്നാൽ അവയ്ക്കു അർത്ഥമുണ്ടാകില്ല. വിശദീകരിച്ചു, വെളിപ്പെടുത്തി പുണ്യാളനാകേണ്ട..... എനിക്ക് പുണ്യാളനാകേണ്ട. പാപത്തിയന്റെ ഭാരം എന്നിൽ നിറയട്ടെ. കോപത്തിൻ അഗ്നി എന്നിൽ തെളിയട്ടെ. ശിക്ഷതൻ ശാപം എന്നിൽ നുരയട്ടെ. മരണത്തിൻ സൗന്ദര്യം ഞാൻ നുകരട്ടെ. ഇനിയെന്നും നുകരട്ടെ. പാതാള പാശത്താൽ മുറുകുന്നു ദേഹം. തീരാത്ത വ്യഥയാൽ ഉരുകുന്നു ഉള്ളം. അറിയാത്ത തെറ്റിനു ഇതുതാനോ ശിക്ഷ. അറിയുന്ന ശരികൾക്ക് എവിടെന്നാ രക്ഷ. എവിടുണ്ട് രക്ഷ.
ഞാനൊരു വഴിയാത്രക്കാരൻ. വഴി ഏതെന്നറിയില്ല, എവിടെന്നറിയില്ല, എവിടേക്കെന്നറിയില്ല.... നടന്നു നീങ്ങുന്നുന്നു........ പ്രകാശം തേടി, വെളിച്ചത്തിന്റെ വഴി തേടി.... ഈ ഇരുളിന്റെ മറ മാറ്റാൻ കനിവിന്റെ മൊഴി തേടി ഇപ്പോഴും ഞാൻ അലയുന്നു. പിന്നിട്ട വഴിയിൽ ഞാൻ അറിഞ്ഞവർ, എന്നെ അറിഞ്ഞവർ എല്ലാപേരെയും നന്ദിയോടെ സ്മരിക്കുന്നു. അറിയാതെ പോയവർ, അറിയേണ്ടിയിരുന്നവർ, എല്ലാം ഒരു ചെറു നോവായി എന്നിലലിഞ്ഞു തീർന്നു കഴിഞ്ഞു. ഇനി അറിയേണ്ടവർ... അറിയേണ്ടവ... പോകേണ്ടിടം..... എല്ലാം മുന്നോട്ടു.
Comments