Skip to main content

കഥയല്ലിത് ജീവിതം....പ്രാർത്ഥനയാണ്.

ഒരർത്ഥത്തിൽ നമ്മുടെ ജീവിതം ഒരു മഹാഭാഗ്യം ആണ്. ഒരത്ഭുതമാണ്. നമ്മുടെ മാതാപിതാക്കൾ, അവരുടെ കുടുംബശാഖകൾ, ആവരുടെ ജീവിത സാഹചര്യം, വിശ്വാസസംഹിതകൾ, കാഴ്ചപ്പാടുകൾ, ഗ്രാമം, നഗരം, രാജ്യം....തുടങ്ങി പല കാര്യങ്ങളും നാം ജനിക്കും മുമ്പേ നമുക്കായി ഒരുക്കി വച്ചിരിക്കുന്നു.

നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.
മത്തായി 10 : 30

ഈ തിരുവെഴുത്തു വായിച്ചാൽ നമുക്കു മനസ്സിലാകും..... എല്ലാം നാം ചിന്തിക്കുന്നതിനപ്പുറമാണ് എന്ന്. നമ്മുടെ എല്ലാ കാര്യങ്ങളും നമുക്ക് മുമ്പേതന്നെ ഒരുക്കി വച്ചിരിക്കുന്നു. നാം നാം ആകുന്നതിലേക്കു വന്നു പതിക്കുകയാണ് ചെയ്യുന്നത്.

ആധുനിക ലോകത്തിന്റെ ഭാഷയിൽ ജീൻ, ഡി എൻ എ എന്നൊക്കെ നാം മനസ്സിലാക്കും.... എങ്കിലും അതൊക്കെ ഇങ്ങനെ ഒക്കെ സംഭവിക്കുന്നു എന്ന സത്യം തെളിഞ്ഞു വരുമ്പോൾ അതിശയിക്കാതെ തരമില്ല.

അപ്പോൾ നമുക്ക് ഈ കിട്ടിയ ജീവിതം നമ്മുടെ അവകാശമല്ല. ഒരു ദാനമല്ലേ. അങ്ങനെ നിരൂപിക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ മതം. നമുക്ക് ഒരു അവകാശവും ഇല്ലാത്ത ദാനധർമ്മത്തിൽ നാം എത്രത്തോളം അനാവശ്യ അധികാരമാണ് നേടിയെടുക്കുന്നത്.

ആരാണ് നമ്മെ നാമാക്കുന്നത്? അവരോടു നമുക്ക് കടപ്പാടില്ലേ? അപ്പോൾ നമ്മുടെ ജീവിതം ഒരു ബാധ്യത വീട്ടലല്ലേ? ആരോട്? നമ്മോടു തന്നെ. എന്തെന്നാൽ നാമും ദൈവനിയോഗത്താൽ ഇനിയും വരേണ്ടവരുടെ വഴി ഒരുക്കുന്നവരാണ്. നാം നയിക്കേണ്ട വഴിത്താരകൾ നിർമലമാകണം എങ്കിൽ നാമും നൈർമല്യത്തിൽ നീങ്ങണം. അതാണ് നമ്മുടെ ശക്തിയും വെല്ലുവിളിയും.

ജീവന്റെ കാവൽക്കാരാകാൻ ആദ്യം നമുക്ക് നന്ദിയുള്ളവരാകാം. നമുക്ക് ലഭിച്ച കൃപയ്ക്കും കാരുണ്യത്തിനും കരുതലിനും സ്നേഹത്തിനും അനുഗ്രഹത്തിനും എല്ലാ മൂല്യങ്ങൾക്കും.

ജീവിതം നമുക്ക് പ്രാർത്ഥനയായി കാണാൻ കഴിയട്ടെ. വിശുദ്ധിയുടെ സൗരഭ്യം നിറഞ്ഞു നിൽക്കാനും നന്മയുടെ പ്രതീകങ്ങളാകാനും ശാന്തിയുടെ സന്ദേശം പകരാനും  ദൈവജനത്തിന്റെ മാതൃകകളാകനും ഈ നോമ്പ് കാലത്തിൽ നമുക്ക് പുനർചിന്തനം നടത്താം.

എല്ലാം ദൈവത്തിലർപ്പിച്ചു, ദൈവത്തോട് ചേർന്നു, ദൈവത്തിന്റെ പാതയിൽ മുന്നേറാം.

ദൈവം അനുഗ്രഹിക്കട്ടെ.

🙏


Comments

Popular posts from this blog

Thought for the day.

 

Bishop Mar Raphael Thattil (Born on 21 Apr 1956) Bishop of Shamshabad. 🙏🏻

എനിക്ക്‌ ഇഷ്‌ടപ്പെട്ട ഇടയന്‍മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്‌ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും. *ജറെമിയാ 3 : 15* സ്നേഹവും ബഹുമാനവും നിറഞ്ഞ തട്ടിൽ പിതാവിന്, ജന്മദിനത്തിന്റെ (21 ഏപ്രിൽ) പ്രാർത്ഥനാമംഗളങ്ങൾ സ്നേഹപൂർവം നേരുന്നു. 🙏🏻

World Water Day

Today is March 22, 2019. World Water Day. Save Water. Save Planet. Save our Future. Courtesy: unicef