അകാലത്തിൽ പൊലിഞ്ഞ കലാകാരൻ. അടുത്ത് അറിയാവുന്ന ആർക്കും വേദന ഉളവാക്കുന്ന വിയോഗം. നല്ല പച്ചയായ മനുഷ്യൻ. അതിലുപരി ദൈവം കനിഞ്ഞു നൽകിയ സർഗവാസന. തന്റെ തൂലികയിൽ പിറന്ന ചെറു വരകളാകട്ടെ, ബ്രഷിൽ പരന്ന വർണ ചിത്രങ്ങൾ ആകട്ടെ, കരങ്ങൾ മെനയുന്ന ശില്പങ്ങൾ ആകട്ടെ, എല്ലാം ഒരു നവ്യ അനുഭൂതി പകർത്താൻ നേമം മഹേഷിന് ഒരു ദിവ്യ അനുഗ്രഹം ഉണ്ടായിരുന്നു. അത് പോലെ തന്നെ ആയിരുന്നു മൂപ്പരുടെ സംഗീത ഭ്രാന്തും. ആ ഭ്രാന്തിന്റെ വൈവിധ്യം അടുത്ത് അറിയാവുന്നവര്‍ക്ക് ചങ്ങാതിയുടെ വേറെ ലെവൽ ഇഷ്ടം എന്ന് പറയാനേ പറ്റൂ. വാക്കുകൾ പോലും വിറ കൊണ്ടു നിൽക്കുന്നു. മനസ്സ് പറയുന്നത് ഹൃദയം മനസ്സിലാക്കാതെയും എഴുതാൻ ശ്രമിക്കുന്നത് വാക്യങ്ങൾ ആകാതെയും വിങ്ങി നിൽക്കുന്നു. വിട, പ്രിയ സുഹൃത്തേ..... ബാക്കി വച്ചു നീ കടന്നു പോകുമ്പോൾ അപൂർണമായി അവശേഷിച്ച കലാശേഷിപ്പുകൾ കാലത്തിന്റെ യവനികയിൽ മറഞ്ഞു നിൽക്കും. പച്ചയായ മനുഷ്യനും, സത്യമായ സ്നേഹിതനും, നന്മയുടെ കൂട്ടുകാരനും, പ്രിയപ്പെട്ട സഖാവിനും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടു......ബാഷ്പാധാരയോടെ..... 🙏 https://www.mathrubhumi.com/movies-music/news/jellikkettu-movie-poster-designer-r-mahesh-passe
Comments