Skip to main content

Posts

Showing posts from November, 2018

പ്രഭാതം

ഓരോ പ്രഭാതവും ഓരോ തുടക്കമാണ്. പുതിയ ദിനം. നമുക്കു ഓർക്കാനും മറക്കാനും തുടങ്ങാനും തീർക്കാനും വെറുക്കാനും പൊറുക്കാനും വീണ്ടും മരിക്കാനും ജനിക്കാനും പുതിയ അവസരം. ആചാരം അനാചാരമാകുമ്പോഴും അനാചാരം ആചാരമാകുമ്പോഴും നന്മ തിന്മയെ മാറ്റുമ്പോഴും തിന്മ നന്മയെ മൂടുമ്പോഴും നാമോർക്കുക ഒരിക്കലും മനുഷ്യന് ഒറ്റക്ക് "ജീവിക്കാൻ" പറ്റില്ല എന്നും കഴിഞ്ഞു പോകാം അല്ലെങ്കിൽ ഇവിടെ ആരോ ഉണ്ടായിരുന്നു എന്നു പറയാം. ജീവിതം ജീവിക്കാൻ ഉള്ളതാണ്. നമ്മൾ ജീവിച്ചു തീർക്കണം. ഇവിടെ നിങ്ങൾ സ്ഥലം ഒഴിച്ചിട്ട് പോകാൻ പാടില്ല. ഞാൻ ഞാനാകുന്നത് ഞാൻ ഒറ്റയ്ക്കല്ല. എനിക്ക് ചുറ്റുമുള്ള പ്രപഞ്ച സാന്നിധ്യം കൂടെ ചേർന്നാണ്. അതു ഞാൻ ഉണ്ടാകുന്നതിനു മുൻപേ എന്നെ രൂപപ്പെടുത്തിയവയാണ്. അപ്പോൾ ഞാൻ എന്തിനെ എതിർക്കുന്നുവോ അതു എന്നെ രൂപപ്പെടുത്തിയ പ്രപഞ്ച സാന്നിധ്യമായിക്കൂടാ എന്നില്ലല്ലോ. അപ്പോൾ ഞാൻ എന്നെ തന്നെയല്ലേ വേദനിപ്പിക്കുന്നത്, ഞാൻ അറിയാതെ. ഞാൻ എന്തിനെ സ്നേഹിക്കുന്നുവോ അതു ഞാൻ തന്നെയാണോ? ചിന്തിച്ചാൽ ഒന്നിനും ഒരു അർത്ഥമില്ല. അങ്ങനെയെങ്കിൽ എന്താണ് നാം എതിർക്കേണ്ടത്. എന്തിനു വേണ്ടിയാണ് തർക്കിക്കേണ്ടതു? എന്താണ് നേടേണ്ടത്? എല്ലാം നീയാണ്

നിമിഷം

പറയാതെ അറിയാതെ നീ മാഞ്ഞു പോയി അറിയാതെ അകലത്തിൽ ഞാനേകനായി നീ പോയ വഴിയിൽ ശോശന്ന പൂത്തോ നീ ചെന്ന നഗരിയിൽ പുതുമഞ്ഞു പെയ്തോ? നീയിന്നീ ഭൂമിയിലൊരു പൂഴിയായി നാളെയാവാനിൽ നീ താരമാകാൻ. ഇടനെഞ്ചു പൊട്ടി ഉരുകുന്നു ഞാനും ഇടറാതെ കരയുന്ന മമസുതാനെയോർത്തും ഓർമ തൻ നോവിൽ ഉറയുന്നു ഞാനും ഇനിയേകനായി ഈ പന്ഥാവിലെന്നും വിട ചൊല്ലും മുൻപേ നീയെന്തേ പോയി സഖി, വിട ചൊല്ലും മുൻപേ നീയെന്തേ പോയി?

Flowers

 Real Artificial

Happiness For Sale, 😃