Skip to main content

Posts

Thought for the day.

 
Recent posts

Bishop Mar Raphael Thattil (Born on 21 Apr 1956) Bishop of Shamshabad. 🙏🏻

എനിക്ക്‌ ഇഷ്‌ടപ്പെട്ട ഇടയന്‍മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്‌ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും. *ജറെമിയാ 3 : 15* സ്നേഹവും ബഹുമാനവും നിറഞ്ഞ തട്ടിൽ പിതാവിന്, ജന്മദിനത്തിന്റെ (21 ഏപ്രിൽ) പ്രാർത്ഥനാമംഗളങ്ങൾ സ്നേഹപൂർവം നേരുന്നു. 🙏🏻

.

മൗനം

എന്റെ മൗനം നിശ്ശബ്ദമല്ല വാചലമാണ്. അതിന്റെ ഒച്ചയിൽ ഞാൻ മൂകനാണ്. നിന്റെ വാക്കുകൾക്കോരോന്നിനും പ്രത്യുത്തരമില്ല. എന്തെന്നാൽ അവയ്ക്കു അർത്ഥമുണ്ടാകില്ല. വിശദീകരിച്ചു, വെളിപ്പെടുത്തി പുണ്യാളനാകേണ്ട..... എനിക്ക് പുണ്യാളനാകേണ്ട. പാപത്തിയന്റെ ഭാരം എന്നിൽ നിറയട്ടെ. കോപത്തിൻ അഗ്നി എന്നിൽ തെളിയട്ടെ. ശിക്ഷതൻ ശാപം എന്നിൽ നുരയട്ടെ. മരണത്തിൻ സൗന്ദര്യം ഞാൻ നുകരട്ടെ. ഇനിയെന്നും നുകരട്ടെ. പാതാള പാശത്താൽ മുറുകുന്നു ദേഹം. തീരാത്ത വ്യഥയാൽ ഉരുകുന്നു ഉള്ളം. അറിയാത്ത തെറ്റിനു ഇതുതാനോ ശിക്ഷ. അറിയുന്ന ശരികൾക്ക്‌ എവിടെന്നാ രക്ഷ. എവിടുണ്ട് രക്ഷ.

വിട

അകാലത്തിൽ പൊലിഞ്ഞ കലാകാരൻ. അടുത്ത് അറിയാവുന്ന ആർക്കും വേദന ഉളവാക്കുന്ന വിയോഗം. നല്ല പച്ചയായ മനുഷ്യൻ. അതിലുപരി ദൈവം കനിഞ്ഞു നൽകിയ സർഗവാസന. തന്റെ തൂലികയിൽ പിറന്ന ചെറു വരകളാകട്ടെ, ബ്രഷിൽ പരന്ന വർണ ചിത്രങ്ങൾ ആകട്ടെ, കരങ്ങൾ മെനയുന്ന ശില്പങ്ങൾ ആകട്ടെ, എല്ലാം ഒരു നവ്യ അനുഭൂതി പകർത്താൻ നേമം മഹേഷിന് ഒരു ദിവ്യ അനുഗ്രഹം ഉണ്ടായിരുന്നു. അത് പോലെ തന്നെ ആയിരുന്നു മൂപ്പരുടെ സംഗീത ഭ്രാന്തും. ആ ഭ്രാന്തിന്റെ വൈവിധ്യം അടുത്ത് അറിയാവുന്നവര്‍ക്ക് ചങ്ങാതിയുടെ വേറെ ലെവൽ ഇഷ്ടം എന്ന് പറയാനേ പറ്റൂ. വാക്കുകൾ പോലും വിറ കൊണ്ടു നിൽക്കുന്നു. മനസ്സ് പറയുന്നത് ഹൃദയം മനസ്സിലാക്കാതെയും എഴുതാൻ ശ്രമിക്കുന്നത് വാക്യങ്ങൾ ആകാതെയും വിങ്ങി നിൽക്കുന്നു. വിട, പ്രിയ സുഹൃത്തേ..... ബാക്കി വച്ചു നീ കടന്നു പോകുമ്പോൾ അപൂർണമായി അവശേഷിച്ച കലാശേഷിപ്പുകൾ കാലത്തിന്റെ യവനികയിൽ മറഞ്ഞു നിൽക്കും. പച്ചയായ മനുഷ്യനും, സത്യമായ സ്നേഹിതനും, നന്മയുടെ കൂട്ടുകാരനും, പ്രിയപ്പെട്ട സഖാവിനും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടു......ബാഷ്പാധാരയോടെ..... 🙏 https://www.mathrubhumi.com/movies-music/news/jellikkettu-movie-poster-designer-r-mahesh-passe...

World Water Day

Today is March 22, 2019. World Water Day. Save Water. Save Planet. Save our Future. Courtesy: unicef